India

സംവരണം 50 ശതമാനത്തിൽനിന്ന് ഉയർത്തും; രാഹുൽ ​ഗാന്ധി

ദില്ലി: സംവരണത്തിന്റെ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മധ്യപ്രദേശിലെ രത്‍ലമിൽ തെരഞ്ഞെടുപ്പ് റാലിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ദലിത്, പിന്നാക്ക–ഗോത്ര വിഭാഗങ്ങൾക്ക് അവസരങ്ങൾ വർധിപ്പിക്കാനായി സംവരണത്തിന്റെ 50 ശതമാനമെന്ന പരിധി ഉയർത്തുമെന്നും ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആർ‌എസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും ശ്രമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top