Kerala
ജിഎസ്ടി വിഹിതവും, റോയല്‍റ്റിയും ഒഴിവാക്കി; ദേശീയപാത വികസനത്തിനായി കേരളത്തിന്റെ ഇടപെടല്‍
സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍.
എറണാകുളം ബൈപാസ് ( NH 544), കൊല്ലം – ചെങ്കോട്ട ( NH 744) എന്നിവയുടെ നിര്‍മ്മാണത്തിലാണ് സംസ്ഥാനവും പങ്കാളിയാവുന്നത്. രണ്ടു പാതകളുടെ നിര്‍മ്മാണത്തിനും ജിഎസ്ടി വിഹിതവും, റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. രണ്ടു പാത നിര്‍മ്മാണങ്ങള്‍ക്കുമായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക.
44.7 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. NH 744 ല്‍ 61.62 കിലോ മീറ്ററില്‍ കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മാണം ആണ് നടക്കുന്നത്. ഇതിന് ജിഎസ്ടി വിഹിതവും , റോയല്‍റ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും. നേരത്തെ ദേശീയപാത – 66 ന്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നല്‍കിയിരുന്നു.