Kerala

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Posted on

കോഴിക്കോട്: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വടകര- പയ്യോളി- പേരാമ്പ്ര റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞു.

സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ജീവനക്കാരും ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കു തര്‍ക്കമുണ്ടായിരുന്നു. പിന്നാലെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ഒരു സംഘം ആളുകള്‍ വന്ന് ബസ് ജീവനക്കാരെ ആക്രമിച്ചുവെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version