മലപ്പുറം: ‘പുനര്‍ജനി’ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസ് ബന്ധം ചാര്‍ത്തുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ.
പുനര്‍ജനി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിക്ക് മേല്‍ സതീശന് ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. എഡിജിപി എം ആര് ആജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ട്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.