Politics
പി.വി.അന്‍വറിന് പിന്നാലെ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖും സിപിഎമ്മുമായി ഇടയുന്നു
പി.വി.അന്‍വറിന് പിന്നാലെ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖും സിപിഎമ്മുമായി ഇടയുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രതികരിച്ചാണ് റസാഖ് രംഗത്തെത്തിയത്. റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നാണ് റസാഖ് ആരോപിച്ചത്.
കൊടുവള്ളിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ റിയാസ് ഗൂഡാലോചന നടത്തി. മണ്ഡലത്തിലെ തന്റെ വികസന പദ്ധതികള്‍ മന്ത്രി അട്ടിമറിച്ചു. ഇതുമായി ബന്ധപ്പെട്ട് ലോക്കല്‍ ഏരിയാ കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയിരുന്നു. മൂന്ന് വര്‍ഷമായി ഒരു മറുപടിയും പാര്‍ട്ടി തന്നിട്ടില്ല. പത്ത് ദിവസം കാത്തിരിക്കും. പാര്‍ട്ടി തീരുമാനം അറിഞ്ഞ ശേഷം നിലപാട് അറിയിക്കുമെന്നും റസാഖ് പറഞ്ഞു.