Kerala

കേരളത്തിന്റെ മാപ്പുണ്ട്.. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അന്‍വര്‍

Posted on

മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് കേരളത്തിന്റേയും മലപ്പുറത്തിന്റേയും നിലമ്പൂരിന്റേയം മാപ്പുകള്‍ പങ്കുവച്ചത്. കേരളത്തിന്റെ മാപ്പുണ്ട്.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്..നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്..?? എന്ന കുറിപ്പും എംഎല്‍എ പങ്കുവച്ചിട്ടുണ്ട്.

പോലീസ് അസോസിയേഷന്‍ പരിപാടിയില്‍ മലപ്പുറം എസ്പി എസ്.ശശിധരനെ വിമര്‍ശിച്ചതില്‍ പിവി അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു. എസ്പിയെ മാത്രമല്ല മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്താനാണ് എംഎല്‍എയുടെ ശ്രമമെന്ന് അസോസിയേഷന്‍ ആരോപിച്ചു. എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും തീരുമാനിച്ചിരുന്നു. ഈ നീക്കങ്ങള്‍ക്കാണ് എംഎല്‍എ പരിഹാസത്തോടെ മറുപടി നല്‍കിയിരിക്കുന്നത്.

പരിപാടിക്ക് എത്താന്‍ വൈകിയതിന്റെ പേരിലാണ് എസ്പിക്കെതിരെ പിവി അന്‍വര്‍ രൂക്ഷവിമര്‍ശനം നടത്തിയത്. തന്റെ പാര്‍ക്കില്‍ നടന്ന മോഷണത്തില്‍ പ്രതിയെ പിടികൂടാത്തത് അടക്കം വിമര്‍ശനത്തിനിടയില്‍ പരാമര്‍ശിക്കുകയും ചെയ്തു. അമരമ്പലം പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ കുറച്ച് മണ്ണിടാന്‍ പോലും എസ്പി അനുവദിക്കുന്നില്ലല്ലെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സംസാരിച്ച എസ്പി വിമര്‍ശനത്തിന് മറുപടി പറയാതെ ഓറ്റവാചകത്തില്‍ പ്രസംഗം അവസാനിപ്പിച്ചു. മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന് പേരെടുത്ത എസ്.ശശിധരനെതിരായ എംഎല്‍എയുടെ വിമര്‍ശനത്തില്‍ പോലീസിനുള്ളിലും അമര്‍ഷം പുകയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version