Kerala

കേരള പോലീസിൽ നിന്ന് ഭീഷണി; പി വി അൻവറിന് കളിതോക്ക് അയച്ചു നൽകി യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് കളിത്തോക്ക് അയച്ചു നൽകി വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്.

അൻവർ തോക്ക് ലൈസൻസിനായി മലപ്പുറം ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അൻവറിനെ പരിഹസിച്ച് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചു നൽകിയത്.

കേരള പോലീസിൽ നിന്ന് ഭീഷണി ഉണ്ടെന്ന് പരാതി പറഞ്ഞിട്ടും സർക്കാർ പി.വി അൻവറിന് തോക്ക് അനുവദിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചു കൊടുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top