തിയറ്ററുകള്‍ പൂരപ്പറമ്പാക്കി എത്തിയ പുഷ്പ2 കളക്ഷനില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചേക്കും. ആരാധകരുടെ ആഘോഷം ഇതിന്റെ സൂചന തന്നെയാണ് നല്‍കുന്നത്. പുരുഷാധിപത്യത്തിന്റെ ആഘോഷമായാണ് സിനിമ വാഴ്ത്തപ്പെടുന്നത്.
മുപ്പത് ലക്ഷം ടിക്കറ്റുകള്‍ ആണ് മുന്‍കൂറായി വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന വിൽപ്പനയാണ്. ബോക്‌സ് വലിയ വിജയമായ ‘പുഷ്പ ദി റൈസി’ന്റെ വൻ വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്.
പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. പുഷ്പ രണ്ടാം ഭാഗത്തിന്റെ തിയേറ്റർ അവകാശത്തിന് മാത്രം 600 കോടിയിലധികം ലഭിച്ചു. വിറ്റുപോയത്. സിനിമയുടെ വിവിധ റൈറ്റുകളും വന്‍ തുകകളാണ് കളക്റ്റ് ചെയ്തത്. ഒടിടി അവകാശം 275 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റൈറ്റ്സ് നല്‍കിയത് 85 കോടിക്കാണ്. മ്യൂസിക്കൽ റൈറ്റ്സ് 65 കോടിക്കാണ് നല്‍കിയത്. 400 കോടിയോളം ഈ രീതിയില്‍ തന്നെ സിനിമ സമാഹരിച്ചു.