India

പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. പഞ്ചാബിലെ ബട്ടിൻഡയിൽ പാലത്തിന്റെ കൈവരികൾ ഇടിച്ചു തകർത്തശേഷം ബസ് താഴേയ്ക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തൽവണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. ബസ്സിൽ 20-ലധികം യാത്രക്കാരുണ്ടായിരുന്നു. എൻ.ഡി.ആർ.എഫ് സംഘത്തിന്റേയും പോലീസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്.

അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി ബട്ടിൻഡ അർബൻ എം.എൽ.എ. ജഗ്രൂപ് സിങ് ഗിൽ അറിയിച്ചു. 18 യാത്രക്കാർ നിലവിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയതായും ​ഗിൽ കൂട്ടിച്ചേർത്തു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top