India
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. ഖലിസ്ഥാന്‍ ഭീകരനായ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂൻ ആണ് ഭീഷണി മുഴക്കിയത്. ജനുവരി 26 ന് മന്നിനെ ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളോട് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഭീഷണി എന്നാണ് സൂചന. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.