Kerala

പുല്‍പ്പള്ളി ജനവാസമേഖലയില്‍ വീണ്ടും കടുവ ഇറങ്ങി

Posted on

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ വാടാനക്കവലയിലെ ജനവാസമേഖലയില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍. കാട്ടുപന്നിയെ ഓടിച്ചാണ് കടവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നിഗമനം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

കൃഷിയിടത്തില്‍ ഏറെ നേരം കടുവ നിന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വനംവകുപ്പ് പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്. ദ്രുതകര്‍മ സേന വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം

അതേസമയം മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ കണ്ടെത്താന്‍ വനംവകുപ്പിന് ഇന്നും സാധിച്ചില്ല. തിരച്ചില്‍ അവസാനിപ്പിച്ച് ദൗത്യ സംഘം മടങ്ങി. അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ മയക്കുവെടി വെക്കാനായിരുന്നു ദൗത്യ സംഘത്തിന്റെ നീക്കം. ഇതിനായി കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിരുന്നു. ഇവയെ ഉപയോഗിച്ച് മയങ്ങുന്ന ആനയെ വാഹനത്തിലേക്ക് കയറ്റാനായിരുന്നു വനംവകുപ്പ് ലക്ഷ്യമിട്ടത്. എന്നാല്‍ ബേലൂര്‍ മഖ്ന എന്ന കാട്ടാനയെ ദൗത്യസംഘം രണ്ട് ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മണ്ണുണ്ടി ഭാഗത്ത് നിന്ന് ഇതോടെ തിരച്ചില്‍ അവസാനിപ്പിച്ച് ദൗത്യ സംഘം മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version