പുല്പള്ളിയിൽ അമ്മയെ മക്കള്‍ മര്‍ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പാതിരി തുരുത്തിപ്പള്ളി തോമസിന്റെ ഭാര്യ വത്സല(51)യാണ് മക്കളുടെ ക്രൂരമർദനത്തിന് ഇരയായത്. ദൃശ്യങ്ങൾ പ്രചരിച്ചെങ്കിലും മകൻ മെൽബിനെതിരെ പൊലീസിന് അമ്മ വത്സല മൊഴി നൽകിയില്ല.
മകൻ മെൽബിനെതിരെ പൊലീസിന് അമ്മ വത്സല മൊഴി നൽകിയില്ല. മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മെൽബിൻ ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് അമ്മ മൊഴി നൽകില്ലെന്ന് പൊലീസിനെ അറിയിച്ചത്. തനിക്ക് പരാതിയില്ലെന്ന് അമ്മ വത്സല അറിയിക്കുകയായിരുന്നു.
അമ്മ പരാതി ഇല്ലെന്ന് എഴുതി നൽകിയതായും അതിനാൽ കേസെടുത്തിട്ടില്ലെന്നും പുല്‍പ്പള്ളി പൊലീസ് അറിയിച്ചു. മർദ്ദനം ഏറ്റയാൾക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലിസ്.
വത്സലയേയും ഭര്‍ത്താവ് തോമസിനേയും മക്കള്‍ സ്ഥിരമായി അക്രമിക്കാറുണ്ടെന്നും, ഇത് ഭയന്ന് പലപ്പോഴും അയല്‍വാസിയുടെ തൊഴുത്തിലാണ് ഇവര്‍ ഉറങ്ങാറുള്ളതെന്നും പ്രദേശത്തെ ജനപ്രതിനിധികള്‍ പറഞ്ഞു. മദ്യപിച്ചെത്തിയാണ് മെല്‍ബിനും ആല്‍ബിനും വീട്ടില്‍ അക്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം തോമസിനെ വീട്ടില്‍ നിന്ന് അടിച്ചോടിച്ച് വിട്ട ശേഷമാണ് വത്സലയെ അക്രമിച്ചത്.