പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കിയ എഎസ്ഐയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമാണ് സസ്പെൻഷൻ.
തിരുവാഭരണ യാത്രയുടെ മടക്കത്തിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ ജെസ് ആയിരുന്നു. ഡ്യൂട്ടിക്കിടെ ഇയാൾ ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.