Crime

പത്തനംതിട്ട പോക്‌സോ കേസ്: ഇനി പിടിയിലാകാനുള്ളത് 15 പേർ

പത്തനംതിട്ട പോക്‌സോ കേസില്‍ ഇനി പിടിയിലാകാനുള്ളത് 15 പ്രതികളെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡി ഐ ജി അജിത ബീഗം. ട്വന്റി ഫോറിനോടായിരുന്നു പ്രതികരണം. കേസില്‍ ഇതുവരെ 44 പ്രതികളാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി വരെ 29 ആയിരുന്നു, എഫ്‌ഐആറുകളുടെ എണ്ണം. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരെണ്ണം കൂടി രജിസ്റ്റര്‍ ചെയ്തതോടെ ആകെ എഫ് ഐ ആര്‍ 30 ആയി. ഒരു അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം റൂറല്‍ പരിധിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 44 ലേക്കുയര്‍ന്നു. പെണ്‍കുട്ടിക്ക് എല്ലാ പിന്തുണ പോലീസ് ഉറപ്പാക്കുന്നുണ്ടെന്ന് ഡി ഐ ജി എസ് അജിത ബീഗം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top