Kerala
പത്തനംതിട്ട അയ്യപ്പൻറെ മണ്ണാണെന്ന് പിസി; അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രതികരണം
കോട്ടയം: പത്തനംതിട്ടയിൽ തന്നെ പരിഗണിക്കുന്നതായി ബിജെപി കേന്ദ്രം നേതൃത്വം അറിയിച്ചിട്ടുണ്ടന്ന് പി.സി ജോർജ്. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെയും പി.സി ജോര്‍ജ്ജ് പരിഹസിച്ചു. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹം മാത്രമാണ്. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. അദ്ദേഹം തോൽക്കുമെന്ന് പറഞ്ഞവര്‍ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവര്‍ തോൽക്കുകയും ചെയ്യുമെന്നും പി സി പറഞ്ഞു.
അതിനിടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള തോമസ് ഐസക്കിനെയും പിസി വിമർശിച്ചു. ആലപ്പുഴക്കാരൻ പത്തനംതിട്ടയിൽ വരുന്നത് എന്തിനാണെന്ന് ചോദിച്ച പിസി കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസക് ആണെന്നും കുറ്റപ്പെടുത്തി. നാലര ലക്ഷം കോടി കടം ഉണ്ടാക്കി വച്ച, കിഫ്ബിയിലൂടെ കള്ളക്കച്ചവടം നടത്തിയ ആളാണ് തോമസ് ഐസക്കെന്നും ഇവനെ നാട്ടുകാര്‍ അടിക്കുമെന്നും പറഞ്ഞു.