തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കൂടുതല്‍ വകുപ്പുകൾ ചുമത്തി. പണം തട്ടിയെടുത്തുവെന്ന കുറ്റമാണ് ചുമത്തിയത്. നേരത്തെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു.

അതേസമയം സുകാന്തിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം കഴിഞ്ഞ ദിവസം ഐബിയെ അറിയിച്ചിരുന്നു. പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും.

