Kerala
കേന്ദ്ര ഫണ്ട് നിഷേധിച്ച വിഷയത്തിൽ പരസ്പരം വാക്പോരുമായി പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ
പത്തനംതിട്ട: സംസ്ഥാനത്തിന് കേന്ദ്ര ഫണ്ട് നിഷേധിച്ച വിഷയത്തിൽ പരസ്പരം വാക്പോരുമായി പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോൾ പ്രതികരിക്കാൻ ഒരു യുഡിഎഫ് നേതാവ് ഉണ്ടായിട്ടുണ്ടോ എന്ന തോമസ് ഐസക്കിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റിന് കേരളത്തിലെ യുഡിഎഫ് എംപിമാർ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുന്നതിൻ്റെ ഫോട്ടോ ഇട്ടാണ് ആൻ്റോ ആൻ്റണി മറുപടി നൽകിയത്. എൽഡിഎഫും യുഡിഎഫും വിഷയത്തിൽ ഒന്നിച്ച് നിൽക്കുന്നതിന് പകരം തങ്ങൾ വേറെ നിവേദനം കൊടുത്തോളാം എന്ന നിലപാടാണ് യുഡിഎഫിൻ്റേതെന്ന് ആന്റോ ആന്റണിക്ക് മറുപടിയുമായി തോമസ് ഐസക് വീണ്ടുമെത്തി.