പുതുതായി സിപിഎം പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ റൗഡ് പട്ടികയിൽ ഉൾപ്പെട്ടയാളും ക്രിമിനൽ കേസ് പ്രതികളും. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിൽ പ്രതികളായ പ്രമാടം സ്വദേശികൾ മാജിക് കണ്ണൻ, അരുൺ എന്നിവരുമാണ് പാർട്ടിയിൽ ചേർന്നത്.
പൊലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം 4 കേസുകളിലെ പ്രതിയാണ് സിദ്ധിഖ്. വധശ്രമ കേസിൽ ദിവസങ്ങൾക്ക് മുൻപ് ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആളാണ് അരുൺ.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ൽ അധികം പേരാണ് ഇന്നലെ പാർട്ടിയിൽ ചേർന്നത്. ഈ കൂട്ടത്തിലെ പ്രധാനികളാണ് ഈ മൂന്ന് പേരും. മാസങ്ങൾക്ക് മുൻപ് കാപ്പാ കേസ് പ്രതി അടക്കം പാർട്ടിയിൽ ചേർന്നത് വലിയ വിവാദമായിരുന്നു.