Kerala
ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു
പത്തനംതിട്ട ആവണിപ്പാറയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് പ്രസവം നടന്നത്. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സജിത (21) യും കുഞ്ഞും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ആകാനിരിക്കുമ്പോഴാണ് പ്രസവവേദന തുടങ്ങിയത്. ഇവര്‍ സഞ്ചരിച്ച റോഡ് മോശമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഇവര്‍ക്ക് സഹായം എത്തിച്ചത്. നിലവില്‍ സജിതയ്ക്കും കുഞ്ഞിനും പ്രശ്നങ്ങളില്ലെന്നാണ് അറിയിച്ചത്.
സജിതയ്ക്ക് സഹായമായി എത്തിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഒപ്പം എംബിബിഎസ് വിദ്യാര്‍ത്ഥിയായ മകള്‍ കൂടിയുണ്ടായിരുന്നു. ഇവരും സജിതയുടെ പ്രസവസമയത്ത് സഹായമായി ഒപ്പം നിന്നു.