Kerala
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; പത്തനംതിട്ട ഇടതുസ്ഥാനാർഥി തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിനെതിരെ പത്തനംതിട്ട ഇടതുസ്ഥാനാർഥി തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കളക്ടർ. തോമസ് ഐസക്ക് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനാണ് ജില്ലാ കളക്ടറുടെ നിർദേശം.
കുടുംബശ്രീയിലൂടെ വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് എ സുരേഷ് കുമാര്‍ പറഞ്ഞു.