Kerala
വിജ്ഞാന പത്തനംതിട്ട സൃഷ്ടിക്കും: തോമസ് ഐസക്
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭൂരിപക്ഷം ഇപ്പോള്‍ പറയാറായിട്ടില്ലെന്നും നന്നായി ജയിക്കും എന്നുറപ്പാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്. പുതിയ പത്തനംതിട്ടയാണ് ലക്ഷ്യം. വിജ്ഞാന പത്തനംതിട്ട എന്ന പേരില്‍ പുതിയ പത്തനംതിട്ടയ്ക്കായി പ്രചാരണത്തിലൂടെ തുടക്കമിടും. ജനങ്ങളില്‍ വലിയ ആവേശം കാണാനുണ്ട്.
ദേശീയരാഷ്ട്രീയം, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം എന്നിവ പ്രചരണായുധമാക്കും. ഇത്തവണ എംപി ഇടത് പക്ഷത്ത് നിന്ന് തന്നെയാകും. ജനങ്ങളുടേത് സ്‌പൊണ്ടേനിയസ് പ്രതികരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നാണ് സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിപി ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്.