Crime
രാത്രി ഉച്ചത്തില്‍ പാട്ട് വെച്ചു; യുവാവിനെ അയല്‍വാസി വെട്ടി
പത്തനംതിട്ട: പാട്ട് ഉച്ചത്തില്‍ വെച്ചതിന് യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ എന്നയാളെയാണ് വെട്ടിയത്. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രിയിലായിരുന്നു സംഭവം. തുടര്‍ന്ന് സന്ദീപുമായി തര്‍ക്കമുണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു