പത്തനംതിട്ട: പത്തനംതിട്ടയിൽ മരംമുറി അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി. പത്തനംതിട്ട കൊച്ചുകോയിക്കലിൽ ആണ് ചൊവ്വാഴ്ച ഫോറസ്റ്റ് വനിതാ ഉദ്യോഗസ്ഥയെ ഉൾപ്പെടെ ആക്രമിച്ചതായി പരാതി ഉയർന്നത്. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ സുരേഷ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവരടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും മൂഴിയാർ പോലീസ് കേസെടുക്കുന്നില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.