പത്തനംതിട്ട പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 52 ആയി. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം മലയാലപ്പുഴ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. വിദേശത്തുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായുളള നടപടികളും പൊലീസ് ആരംഭിച്ചു.
അതിജീവിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 60 പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. ഇതില്‍ 52 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, പന്തളം, ഇലവുംതിട്ട, മലയാലപ്പുഴ എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ ചെയ്തിരിക്കുന്നത്.
31 കേസുകളാണ് ഇവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 25 പ്രതികളാണ് ഉള്ളത്. ഇതില്‍ 19 പേരെയും അറസ്റ്റ് ചെയ്തു. ഒരു പ്രതി പോക്‌സോ കേസില്‍ ജയിലിലാണ്.