കോട്ടയം: പത്തനംതിട്ട സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്. താന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല. സീറ്റ് ലഭിച്ചാലും നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അതൊന്നും പുറത്ത് പറയാത്തതാണ്. സീറ്റ് കിട്ടരുതേയെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജ് നില്‍ക്കണം എന്ന ആവശ്യമുയര്‍ന്നപ്പോള്‍ താന്‍ പ്രതിസന്ധിയിലായി. മുകളില്‍ നിന്ന് നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കാതിരിക്കാനാകില്ല. നിന്നാല്‍ ഗതിയെന്താകുമെന്ന് തനിക്കറിയാം. അതുകൊണ്ട് സീറ്റ് കിട്ടാത്തതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.