Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നഗ്നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അന്വേഷണം

Posted on

പത്തനംതിട്ട: വിവാഹ വാദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്വദേശിയായ മുസ മിന്‍ നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുറ്റകൃത്യം നടന്നത് കൊച്ചിയിലായതിനാൽ തുടരന്വേഷണം പാലാരിവട്ടം പൊലീസ് ഏറ്റെടുത്തു.

കാറില്‍ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. നഗ്നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. പ്രതി വിദേശത്തേക്ക് കടന്നതായി യുവതി ആരോപിച്ചു. പാലാരിവട്ടം പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയെ ബലാൽസംഘം ചെയ്യണമെന്ന ലക്ഷ്യത്തോടെ 2023 ഫെബ്രുവരിയിൽ പ്രതി വിവാഹം കഴിക്കാമെന്ന് യുവതിയെ അറിയിച്ചതായി എഫ്ഐആറിൽ പറയുന്നു. തുടർന്ന് 2023 ഏപ്രിൽ 15 ന് പ്രതിയുടെ കാറിൽ പ്രതി യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആറിൽ ഉണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട സ്വദേശി മുസമിർ നാസറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതി താനുമൊത്തുള്ള ഫോട്ടോകൾ നാട്ടിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു. പ്രതി യുകെയിലാണെന്നും വിദേശത്തായതിനാൽ പൊലീസിന് തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും തന്നോട് പറഞ്ഞതായും യുവതി പറയുന്നു. ഐ.പി.സി 1860 354 A (2), 366,376(2)(n) 506 വകുപ്പുകൾ പ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 66(E) പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version