India

വിനേഷ് ഫോഗട്ടിനൊപ്പം ഫോട്ടോ എടുത്തിട്ട് എനിക്ക് എന്ത് കിട്ടാനാ? അല്ലാതെ എനിക്ക് പേരില്ലേ: പി ടി ഉഷ

Posted on

ന്യൂഡല്‍ഹി: ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഒരു കായികതാരം ഇങ്ങനെ കളവ് പറയുന്നത് താന്‍ കണ്ടിട്ടില്ലെന്നും വിനേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും പി ടി ഉഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോയ വിനേഷിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. എന്നാല്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്തിരുന്നുവെന്ന് പി ടി ഉഷ പറഞ്ഞു.

ഫോട്ടോഷൂട്ടിനാണ് താന്‍ ആശുപത്രിയില്‍ എത്തിയതെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ആ ഫോട്ടോ എടുത്തത് താനല്ലെന്ന് പി ടി ഉഷ പറഞ്ഞു. അത് വേറെ ആളുകള്‍ എടുത്ത ചിത്രമാണ്. വിനേഷ് ഫോഗട്ടിന്റെ കൂടെ ഫോട്ടോ എടുത്തിട്ട് തനിക്ക് എന്ത് നേട്ടമുണ്ടാക്കാനാണ്?. അല്ലാതെ തനിക്ക് പേരില്ലേ?. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും പി ടി ഉഷ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version