India

ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു; നടി പ്രിയങ്കാ മോഹന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

Posted on

തെലങ്കാനയിലെ തൊരൂരില്‍ മാള്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു വീണു. അപകടത്തില്‍ നടി പ്രിയങ്ക മോഹന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിയ്ക്കും പരിക്കേറ്റിട്ടുണ്ട്. തനിക്ക് ചെറിയ പരുക്കുകള്‍ ഏറ്റതായി പ്രിയങ്ക പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

വേദിയില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ചെറിയ സ്റ്റേജ് ആയിരുന്നു. ഇത് ഭാരക്കൂടുതല്‍ കാരണം തകര്‍ന്നുവീഴുകയാണ്. ഇത് വീഡിയോയില്‍ വ്യക്തമാണ്. ഇവിടെനിന്ന് പ്രിയങ്ക മോഹനെ രക്ഷിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങളും കാണാം.

‘എനിക്ക് കുഴപ്പമൊന്നുമില്ല, ഭാഗ്യവശാല്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്റെ അഭ്യുദയകാംക്ഷികളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരുക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ പ്രാര്‍ത്ഥിക്കുന്നു ആശംസിക്കുന്നു. എനിക്ക് സന്ദേശങ്ങള്‍ക്ക് അയച്ചവര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നന്ദി’. പ്രിയങ്ക പറഞ്ഞു.

ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് പ്രിയങ്ക മോഹന്‍. ഒന്ത് കഥെ ഹെല്ല (2019) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. തെലുങ്ക് ചിത്രമായ ഗാങ് ലീഡറില്‍ നായികയായിരുന്നു. ഡോക്ടര്‍, ഡോണ്‍, എതര്‍ക്കും തുനിന്തവന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും നായികയായി. അടുത്തിടെ പുറത്തിറങ്ങിയ ധനുഷിന്റെ കാപ്റ്റന്‍ മില്ലറിലും പ്രിയങ്കയുണ്ടായിരുന്നു. റോമാന്റിക് ഡ്രാമയായ ബ്രദര്‍ എന്ന ചിത്രവും പവന്‍ കല്യാണിന്റെ വരാനിരിക്കുന്ന ‘ദേ കാള്‍ ഹിം ഓജി’ എന്ന ചിത്രത്തിലും പ്രിയങ്ക പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version