Kerala

തീരുമാനത്തിൽ സന്തോഷം, ഫണ്ടുകളും എത്രയും വേഗം അനുവദിക്കണം; അതിതീവ്ര ദുരന്ത പ്രഖ്യാപനത്തിൽ പ്രിയങ്ക ഗാന്ധി

Posted on

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി.

തീരുമാനത്തിൽ സന്തോഷമെന്നും ഇനി ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി ‘എക്‌സി’ൽ കുറിച്ചു.

‘അമിത് ഷാ ഒടുവിൽ ഈ തീരുമാനം എടുത്തതിൽ സന്തോഷം. ദുരിതം അനുഭവിച്ച നിരവധി ജനങ്ങൾക്ക്, പുനരധിവാസത്തിനും മറ്റുമായി ഈ പ്രഖ്യാപനം സഹായിക്കും. ഇനി എത്രയും വേഗം ഫണ്ടുകളും മറ്റും അനുവദിക്കുക കൂടി വേണം’ എന്ന് പ്രിയങ്ക എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version