Kerala
വഖഫ് ബിൽ; പ്രിയങ്കയുടെ അസാന്നിധ്യം നിരാശപ്പെടുത്തി: സത്താർ പന്തല്ലൂർ

ന്യൂഡൽഹി: വഖഫ് ബിൽ അവതരിപ്പിക്കുമ്പോള്‍ പാർലമെന്‍റിൽ ഇല്ലാതിരുന്ന കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയെ വിമർശിച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ.
കോൺഗ്രസ് വിപ്പ് പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. സംഘപരിവാർ വിരുദ്ധ പോരാട്ടത്തിനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയതെന്നും സത്താർ പന്തല്ലൂർ കൂട്ടിച്ചേർത്തു.
തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണന്നും സത്താർ പന്തല്ലൂർ പരിഹസിച്ചു.