Kerala

പൃഥ്വിരാജ് മികച്ച നടന്‍; നടി ഉർവശി, ബീന ആർ ചന്ദ്രന്‍; മികച്ച ചിത്രം കാതല്‍; സംസ്ഥാന ചലച്ചിത്ര അവര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശി, തടവിലെ അഭിനയത്തിന് ബീന ആര്‍ ചന്ദ്രന്‍ എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കാതലിനാണ്.

ആടുജീവിതം ആവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. 9 പുരസ്‌കാരങ്ങളാണ് ചിത്രം നേതിയത്. ബെസ്ലിക്ക് മികച്ച സംവിധായകനുളള പുരസ്‌കാരവും അവലംബിത തിരക്കഥക്കുളള പുരസ്‌കാരവും ലഭിച്ചു. ജനപ്രീയ ചിത്രവും ആടുജീവിതം തന്നെയാണ്. ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. സ്വഭാവ നടനുളള പുരസ്‌കാരം വിജയരാഘവനും സ്വഭാവ നടിക്കുള്ള പുരസ്‌കാരം ശ്രീഷ്മ ചന്ദ്രനും നേടി. സുനില്‍ കെഎസാണ് മികച്ച ഛായാഗ്രാഹകന്‍.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച രചന: മഴവില്‍ കണ്ണിലൂടെ സിനിമ

പ്രത്യേക പരാമര്‍ശം: കെ ആര്‍ ഗോകുല്‍ (ആടുജീവിതം)

പ്രത്യേക പരാമര്‍ശം: കൃഷ്ണന്‍ (ജൈവം)

പ്രത്യേക പരാമര്‍ശം: സുധി കോഴിക്കോട് (കാതല്‍ ദി കോര്‍)

മികച്ച നവാഗത സംവിധായകന്‍ : ഫാസില്‍ റസാക്ക്

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സുമംഗല (സ്ത്രീ ) ജനനം 1947 പ്രണയം തുടരുന്നു

മികച്ച വസ്ത്ര അലങ്കാരം – ഫെമിന ജബ്ബാര്‍ (ഓ ബേബി)

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച ശബ്ദ ലേഖനം : ജയദേവന്‍ ചക്കാടത്ത്, അനില്‍ ദേവന്‍ (ഉള്ളൊഴുക്ക്)

മികച്ച ശബ്ദ മിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)

മികച്ച കലാ സംവിധായകന്‍ : മോഹന്‍ ദാസ് (2018)

മികച്ച പിന്നണി ഗായകന്‍ : വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു)

മികച്ച പിന്നണി ഗായിക : ആന്‍ ആമി (പാച്ചുവും അദ്ഭുതവിളക്കും)

മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ : മാത്യൂസ് പുളിക്കല്‍ (കാതല്‍ ദി കോര്‍)

മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) : ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍)

മികച്ച ചിത്രസംയോജകന്‍ – സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തര്‍)

പ്രത്യേക ജൂറി അവാര്‍ഡ് – ഗഗനചാരി (സംവിധായകന്‍ – അരുണ്‍ ചന്ദു)

മന്ത്രി സജി ചെറിയാനാണ് കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയായിരുന്നു ജൂറി അധ്യക്ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version