Kerala
പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രത്യേക ക്രമീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രത്യേക ക്രമീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അടിത്തട്ടിൽ അക്കാദമിക മോണിറ്ററിങ് ഊർജിതമാക്കാൻ പഞ്ചായത്ത് എജ്യൂക്കേഷൻ ഓഫീസർ എന്ന പേരിൽ തസ്തിക രൂപീകരിക്കും. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരിൽ നിന്ന് അഭിരുചിയുള്ളവരെ കണ്ടെത്തി നിയമനം നടത്താനാണ് തീരുമാനം.
ഗ്രാമപഞ്ചായത്ത് തലത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയാൽ മാത്രമേ ഗുണമേന്മാ വിദ്യാഭ്യാസത്തിൽ മുന്നോട്ടുപോവാൻ കഴിയൂ എന്നതാണ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സ്പെഷ്യൽ റൂൾസിൽ പറയുന്നത്. നിലവിൽ പഞ്ചായത്ത് പരിധിയിലുള്ള പ്രൈമറി സ്കൂളുകളുടെ ചുമതല മാത്രമേ ഗ്രാമപഞ്ചായത്തുകൾക്കുള്ളൂ. സെക്കൻഡറി സ്കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള വിഭാഗത്തിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്.