Kerala

വിലവർദ്ധന; സർക്കാർ തീരുമാനിച്ചത് 35% സബ്സിഡി ഏർപ്പെടുത്താൻ, തെറ്റായ പ്രചരണം നടക്കുന്നു: സജി ചെറിയാൻ

തിരുവനന്തപുരം: സിവിൽ സപ്ലൈസിൽ ലഭിക്കുന്ന എല്ലാ സാധനങ്ങൾക്കും 35% സബ്സിഡി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ സാധനങ്ങളുടെയും വില ഏകീകരിച്ച് 25 ശതമാനത്തിൽ നിന്ന് 10% കൂടി ഉയർത്തുകയാണ് ചെയ്തത്. മാധ്യമങ്ങൾ ഇതു മനസ്സിലാക്കാതെയാണ് പ്രചാരണം നടത്തുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു.

സിഎംആർഎൽ വിവാദത്തിൽ സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിലും മന്ത്രി സജി ചെറിയാൻ മറുപടി നൽകി. ആരോപണം ഉന്നയിക്കുന്നവർ കോടതിയിൽ പോകണമെന്ന് മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കേസ് കൊടുക്കാനും തെളിവ് നൽകാനും തയ്യാറാകണം. വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ച് സർക്കാരിനെ ബോധപൂർവ്വം ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top