തിരുവനന്തപുരം: സീരിയലുകളെ വിമര്‍ശിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍.
ചില സീരിയലുകളെ കുറിച്ചാണ് തന്റെ പരാമര്‍ശം. ചില സീരിയലുകള്‍ മാരകമായ വിഷം തന്നെയാണ്. കലാസൃഷ്ടി അല്‍പം പാളിയാല്‍ ഒരു ജനതയെ അപചയത്തിലേക്ക് നയിക്കുമെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.
സീരിയലുകള്‍ കുടുംബ സദസ്സുകളിലേക്ക് എത്തുന്നവയാണ്. ഇത്തരം കാഴ്ചകളിലൂടെ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതവും ബന്ധങ്ങളുമെന്ന് കരുതും. അതിന്റെ അടിസ്ഥാനത്തില്‍ ജീവിത വീക്ഷണം രൂപപ്പെടും. തന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ അത് ക്രൂശിക്കപ്പെടുന്നുണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു.