മലപ്പുറം: അക്യുപങ്ചറിന്റെ പേരില്‍ വ്യാജ ചികിത്സ വ്യാപകം. ഇതിലൂടെ അശാസ്ത്രീയ രീതിയിലുള്ള വീട്ടിലെ പ്രസവത്തിന് പ്രചാരണം ഏറുന്നു.

അക്യുപഞ്ചറിന്റെ പേരില്‍ ഗാര്‍ഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മലപ്പുറത്ത് ഈയടുത്ത് വീട്ടില്‍ പ്രസവിച്ചവരുടെ സംഗമം ചേരുകയും വീട്ടില്‍ പ്രസവം നടത്തിയവര്‍ക്ക് ആദരവും അവാര്‍ഡ് ദാനവും നടത്തിയിട്ടുണ്ട്. ഗാര്‍ഹിക പ്രസവങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ഇത്തരം സംഘാടകര്‍ സൂചിപ്പിക്കുന്നത്. പോളിയോ ഉള്‍പ്പെടെ ഒഴിവാക്കാനും ഇക്കൂട്ടര്‍ നിര്‍ദേശിക്കുന്നുണ്ട്.

