Entertainment

മകൾ വളരെ നല്ല കുട്ടി; ഒരിക്കലും അങ്ങനെ ചെയ്യില്ല; പ്രയാഗയ്ക്ക് പിന്തുണയുമായി അച്ചൻ

ലഹരിക്കേസിൽ പ്രതിയായ ഓം പ്രാകാശിനെ കണ്ടതിന് പിന്നാലെ നടി പ്രയാ​ഗ മാർട്ടിനെതിയരെ വലിയ തോതിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇപ്പോളിതാ മകൾക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് അച്ഛൻ. നടി പ്രയാഗ വളരെ നല്ല കുട്ടിയാണെന്ന് അച്ഛൻ മാർട്ടിൻ പീറ്റർ പറഞ്ഞു. ഓംപ്രകാശ് തങ്ങിയ സ്വകാര്യ ഹോട്ടലിൽ പ്രയാഗ എത്തിയിരുന്നു.

സുഹൃത്തുക്കളെ കാണാനാണ് പോയതെന്നും പ്രയാഗ നിരപരാധിയെന്നും ആൾക്കൂട്ടത്തിൽ മോശക്കാരനായ ഒരാളുണ്ടെന്ന് എങ്ങനെ അറിയാനാണെന്നും പിതാവ് മാര്‍ട്ടിന്‍ പീറ്റര്‍ പറഞ്ഞു. കലാകാരിയായതുകൊണ്ടാണ് ഇതിനൊക്കെ വാർത്താപ്രാധാന്യം ഉണ്ടാകുന്നതെന്നും അച്ഛന്‍ പറഞ്ഞു.

അതേസമയം, നക്ഷത്ര ഹോട്ടലിൽ ഓംപ്രകാശ് ഒരുക്കിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരടക്കം ഇരുപതുപേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇന്ന് നോട്ടീസ് നൽകിയേക്കും. കുണ്ടന്നൂരിലെ ഹോട്ടലിൽ ഫോറൻസിക് പരിശോധനയുൾപ്പെടെ പൂർത്തിയാക്കിയിരുന്നു.

ഓംപ്രകാശിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. മുറിയിൽ ഒരു മണിക്കൂറിലധികം നീണ്ട പരിശോധയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ സൂക്ഷിക്കുന്ന സിപ്പ് ലോക്ക് കവറുകളും മുന്തിയ മദ്യത്തിന്റെ കുപ്പികളും ലഭിച്ചതിനെ തുടർന്നാണ് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top