ലഹരിക്കേസ് പ്രതി ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. ഓം പ്രകാശവുമായി പരിചയമില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ കൂടെ. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും നടി പറഞ്ഞു. വാക്കുകളിങ്ങനെ….
കോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോള്‍ എടുത്ത ഓര്‍മ്മയേ ഉള്ളൂ. അപ്പോഴാണ് എന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേള്‍ക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മീഡിയ വിളിച്ചത്. ഇത് എനിക്ക് എന്താണെന്ന് അറിയില്ല, എനിക്ക് പുള്ളിക്കാരനെയും അറിയില്ല. സോഷ്യല്‍ മീഡിയ സോഷ്യല്‍ മീഡിയയുടെതായിട്ടുള്ള കഥകള്‍ മെനഞ്ഞ് ഉണ്ടാക്കിയെടുക്കും. അത് ഞാന്‍ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല.’
രാവിലെ അഞ്ച് മണിയായി താന്‍ ഹോട്ടലിലെത്തുമ്പോള്‍. രാവിലെ എട്ടരയ്ക്കുള്ള ട്രെയ്‌നില്‍ തനിക്ക് കോഴിക്കോട് പോകേണ്ടതുണ്ടായിരുന്നു. അതിനാല്‍ താന്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. തനിക്കൊപ്പം ആ മുറിയില്‍ നാലഞ്ചു വയസുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമിച്ച ശേഷം ഏഴ് മണിയോടെ താന്‍ പോയി.
ഓം പ്രകാശിനെ ചോദിച്ച് വിളിച്ചവരില്‍ നിന്നാണ് താന്‍ അങ്ങനൊരു പേര് കേള്‍ക്കുന്നത്. തുടര്‍ന്ന് ഗൂഗിളിലും മറ്റും സര്‍ച്ച് ചെയ്താണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും താരം പറഞ്ഞു.