താൻ പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞിട്ടില്ലെന്ന് സിപിഐഎം മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്. ഔപചാരികമായി സംഘടന ഉത്തരവാദിത്വങ്ങൾ ഒഴിയുക മാത്രമാണ് ചെയ്തത്. പാർട്ടിക്കുവേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഇതിനിടെ സിപിഐഎം ഭരണഘടന കർശനമായി പാലിക്കുന്ന പാർട്ടിയെന്ന് സിപിഐഎം മുതിർന്ന നേതാവ് ബൃന്ദകാരാട്ട് ട്വന്റി ഫോറിനോട് പറഞ്ഞു.പി ബി ക്ക് മുമ്പും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. പിബി ക്ക് ശേഷവും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പ്രവർത്തനം പാർട്ടിക്കും ചെങ്കൊടിക്കും വേണ്ടി മാത്രമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

