Kerala

പിപി ദിവ്യ ചികിത്സ തേടിയെന്ന പ്രചരണം ബോധപൂര്‍വ്വം

Posted on

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ നിലവില്‍ ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന ചൊവാഴ്ച വരെ ഈ സ്ഥിതി തുടരുമെന്ന് ഉറപ്പാണ്. ദിവ്യയെ തൊട്ടുള്ള ഒരു നീക്കവും വേണ്ടെന്ന സന്ദേശം തന്നെയാണ് പോലീസിന് സിപിഎം നല്‍കിയിരിക്കുന്നത്. കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടും എന്തിനാണ് ദിവ്യയെ സംരക്ഷിക്കുന്നത് എന്നതിന് ഉത്തരം ഇതുവരെ സിപിഎം അണികള്‍ക്ക് പോലും ലഭിച്ചിട്ടില്ല. നടപടിയെക്കുറിച്ച് ജില്ലാ നേതൃത്വത്തോട് ചോദിച്ചാല്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും സംസ്ഥാന നേതൃത്വത്തോട് ചോദിച്ചാല്‍ കണ്ണൂരില്‍ തീരുമാനിക്കും എന്നുമാണ് മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version