കണ്ണൂർ: എഡിഎം-ന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ആയിരുന്നു നവീൻ ബാബു ആത്മഹത്യ ചെയ്തത്.
ഇതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യ രാജിവെച്ചിരുന്നു. ദിവ്യക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദിവ്യ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിനു രൂപയുടെ കരാറുകൾ നൽകിയതു സ്വന്തം ബെനാമി കമ്പനിക്കാണെന്ന് ഷമ്മാസ് പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് പുറത്തുവിട്ടു.