Kerala
‘മനുഷ്യനാകൂ എന്ന പാട്ട് പാടിയാല്‍ മാത്രം പോര, സന്തോഷമായോ ഒരു ജീവന്‍ എടുത്തപ്പോള്‍’; പിപി ദിവ്യയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനപെരുമഴ
കൊച്ചി: എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കു നേരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശന പെരുമഴ. ഇന്നലെ യാത്രയയപ്പ് സമ്മേളനത്തില്‍ നവീന്‍ ബാബുവിനെ പി പി ദിവ്യ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് താമസസ്ഥലത്ത് നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പിപി ദിവ്യയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിടെയാണ്, സോഷ്യല്‍മീഡിയയിലും വിമര്‍ശനങ്ങള്‍ നിറയുന്നത്.