‘വിളിക്കാത്ത പരിപാടിക്ക് കയറി ചെന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ചു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇവര്‍ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയ രംഗത്തിന് അപമാനം, സിപിഐഎം എന്ന പാര്‍ട്ടിക്ക് അപമാനം…, ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന്‍ എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന്‍ അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്…, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം…, അഭിന്ദനങ്ങള്‍ ഒരു കുടുബത്തിന്റെ സന്തോഷം നശിപ്പിച്ചതിന്…, സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് വന്നിട്ട്…, മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം..നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ…,’- ഇത്തരത്തില്‍ നിരവധി കമന്റുകളാണ് ദിവ്യയുടെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.