Kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Posted on

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ചയായിരുന്നു വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിനെയാണ് കാണാതായത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുള്ള അപകടത്തിൽ ഈ വർഷത്തെ നാലാമത്തെ മരണമാണിത്.

ശനിയാഴ്ച രാവിലെ 6.20 ഓടെയായിരുന്നു അപകടം. നാല് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്മെൻ്റും സംഭവസ്ഥലത്ത് തിരിച്ചിൽ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version