Kerala
സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര്; പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം: വിഡി സതീശന്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സൈബര്‍ പോരാളികള്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നില്‍ സിപിഎം നേതാക്കള്‍ തമ്മിലുള്ള പോരാണ് കാരണം.
ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ രൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും വിഡി സതീശന് പറഞ്ഞു.