India

പുരോഹിതരുടെ ലൈംഗിക പീഡനങ്ങളില്‍ നടപടി വേണമെന്ന് ബെൽജിയം പ്രധാനമന്ത്രി; വിമര്‍ശനം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വേദിയിലിരുത്തി

Posted on

ബെൽജിയത്തിലെ പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ. ഫ്രാൻസിസ് മാര്‍പാപ്പയെ വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം. ബെൽജിയത്തിലെ ലീക്കൻ കൊട്ടാരത്തിൽ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു വിമർശനം.

കുട്ടികള്‍ക്ക് എതിരെയുള്ള പുരോഹിതരുടെ ലൈംഗിക പീഡനങ്ങൾക്കെതിരെ പറഞ്ഞാൽ പോരെന്നും നടപടി വേണമെന്നുമാണ് ബെൽജിയം പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇരകളെ കേൾക്കാൻ തയാറാകണം. സത്യം പുറത്തുവരണം. നീതി യാഥാർഥ്യമാക്കണം. കത്തോലിക്ക സഭക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ഈ നടപടി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സന്നിഹിതനായിരുന്ന ബെൽജിയം രാജാവ് ഫിലിപ്പും ഈ പ്രശ്നത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവങ്ങളിൽ സഭ ലജ്ജിക്കുകയും ക്ഷമ ചോദിക്കുകയും വേണമെന്ന് മാർപാപ്പ പറഞ്ഞു. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡോക്യുമെന്ററിയിലൂടെയാണ് ബെൽജിയത്തിലെ പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങൾ പുറംലോകമറിഞ്ഞത്. ഇതോടെയാണ് സഭയ്ക്ക് എതിരെ പ്രതിഷേധം ശക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version