ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട പറയാനൊരുങ്ങി ലോകം. വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

ലക്ഷക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്.

മാർപാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ റിപ്പോര്‍ട്ടര്‍ ടിവി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി വി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റിന്‍, എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍, ഡല്‍ഹി ബ്യൂറോ റീജിയണല്‍ ചീഫ് പി ആര്‍ സുനില്‍, ക്യാമറാ പേഴ്‌സണ്‍ നന്ദു പേരാമ്പ്ര എന്നിവരാണ് വത്തിക്കാനിലെത്തിയത്.

