ന്യൂഡൽഹി: അന്തരിച്ച ഫ്രാൻസിന് മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായിരുന്നു മാർപാപ്പയെന്നും ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രധാനമന്ത്രി തന്റെ ദുഃഖം പങ്കുവെച്ചത്. ‘ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ഈ വേളയിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എന്നും എപ്പോഴും ഓർമ്മിക്കും.

