വത്തിക്കാൻ സിറ്റി ∙ ഇറാഖ് സന്ദർശനത്തിനിടെ തനിക്കെതിരെ വധശ്രമം ഉണ്ടായതായി വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.
ഉടൻ പ്രസിദ്ധീകരിക്കുന്ന ഹോപ്’ എന്ന പേരിലുള്ള ആത്മകഥയിലാണ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം പറയുന്നത്.
2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നൽകിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നും മാർപാപ്പ വെളിപ്പെടുത്തി.