India

മാര്‍പ്പാപ്പയ്ക്ക് ഇന്ന് 88-ാം പിറന്നാള്‍

ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ഇന്ന് 88-ാം ജന്മദിനം. പ്രതിസന്ധിയുടെ സമയത്ത് ചുമതലയിലേക്ക് എത്തിയ മാര്‍പ്പാപ്പ സ്ഥാനമേറ്റിട്ട് 11 വര്‍ഷം പിന്നിടുകയാണ്.

ആഗോളതലത്തില്‍ കത്തോലിക്കാ സഭ വലിയ മൂല്യച്യുതി നേരിടുന്ന സന്ദർഭത്തിലാണ് അർജൻ്റീനക്കാരൻ കർദിനാൾ ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ പോപ്പ് ഫ്രാൻസിസ് ആയി സഭയെ നയിക്കാൻ എത്തുന്നത്. പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും അണുവിട മാറാന്‍ തയ്യാറല്ലാത്ത സഭയുടെ കാര്യത്തിൽ ഇറ്റാലിയന്‍ കര്‍ദിനാള്‍ സംഘത്തിൻ്റെ ഈ തിരഞ്ഞെടുപ്പ് നിർണായകമായി.

കത്തോലിക്കാ സഭയുടെ അതിരുവിട്ട പിന്തിരിപ്പന്‍ നിലപാടുകളില്‍ സമൂലപരിവര്‍ത്തനം ലക്ഷ്യമിട്ട് ഇറങ്ങിപ്പുറപ്പെട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കണ്ടത്. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ ദൃശ്യമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top