Kerala

പൂരം കലക്കൽ; സിബിഐക്ക് കേസ് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോ? സുരേഷ് ​ഗോപി

ത‍ൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐയ്‌ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് അവർ സിബിഐയ്‌ക്ക് വിട്ട് അന്വേഷിച്ചാൽ അവരുടെ രാഷ്‌ട്രീയമെല്ലാം കത്തിനശിച്ച് പോകും. അതിനുള്ള ധൈര്യം അവർക്കുണ്ടോ. സിബിഐ അന്വേഷിച്ചാൽ ഇവരുടെ അന്തസ് ഇല്ലാതാകും. സത്യം പുറത്ത് വരണമെങ്കിൽ സിബിഐ കേസ് അന്വേഷിക്കണം.

മാദ്ധ്യമങ്ങൾ ജനപക്ഷത്തല്ല. മാദ്ധ്യമങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ല, പ്രവർത്തിക്കുന്നത്. മാദ്ധ്യമങ്ങൾ ജനങ്ങളെ സത്യം അറിയിച്ചില്ലെങ്കിലും അവരറിയുന്ന സത്യത്തെ ഇല്ലാതാക്കരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top